പെരുവണ്ണാമുഴിയിലൂടെ...
കുറ്റ്യാടി ജലവൈദ്യുത പദ്ധതി
1972-ലാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിവര്‍ഷം 2450 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉല്‍പ്പാതിപ്പിക്കപ്പെടുന്നു. കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്റ്റിന്റ്റെ സാങ്കേതിക വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.

കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്റ്റിന്റ്റെ സാങ്കേതിക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മതില്‍.
ജാനകിക്കാട്ടിലൂടെ...
കുടുംബ സമേതവും അല്ലാതെയും ഇവിടെ വരുന്ന വിനോദസഞ്ചാരികള്‍, ഭക്ഷണങ്ങളും മറ്റുമായി അതിരാവിലെ തന്നെ ഈ കാടിനുള്ളിലേക്ക് കയറുന്നു. കാടിനുള്ളിലേക്ക് കടന്നുകഴിഞ്ഞാല്‍ പിന്നെ ഒരു പ്രത്യേകതരം കുളിരും ശബ്ദവുമാണ്. നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം കടന്നുവരാന്‍ മടിക്കുന്ന ഈ കാടിനുള്ളില്‍, മരങ്ങള്‍ക്കിടയിലൂടെ വനസംഗീതവും കുളിരും ആസ്വദിച്ച് എത്ര മണിക്കൂറുകള്‍ നടന്നാലും മതിയാവില്ല. മനസ്സില്ലാ മനസ്സോടെയായിരിക്കും വൈകുന്നേരം തിരിച്ചു കാടിറങ്ങുന്നത്...

പെരുവണ്ണാമുഴി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നു. പിന്നില്‍ കാണുന്നത് “ജാനകിക്കാട്”

വെള്ളം അണകെട്ടിനിര്‍ത്തിയിരിക്കുന്ന ഭാഗം; ഷട്ടര്‍ തുറന്നിരിക്കുന്നതും കാണാം.

അണക്കെട്ടിന്റ്റെ താഴ്‌ഭാഗത്തെ കാഴ്‌ചകള്‍...


സന്ദര്‍ശകരെ കാത്ത് നില്‍ക്കുന്ന ഒരു ചെറു തോണി...

10 Comments:
ഏറ്റവും താഴത്തെ ലിങ്ക് എന്താന്ന് കണ്ടില്ല..ലോഡ് ആവുന്നില്ല..
എന്നാലും ചിത്രങ്ങള്‍ ഒത്തിരി നന്നായി,തിരിച്ചെത്തീന്ന് പറയുമ്പോള്‍ നീണ്ട അവധിയിലായിരുന്നോ?
വെറുതേ കുശലം ചോദിച്ചതാണ്..ഞാന്‍ പാര്‍വതി..ഇങ്ങനെ ബ്ലോഗ്ഗില്‍ ഉണ്ടും ഉറങ്ങിയും ജീവിക്കുന്ന ഒരു പാവം..
പരിചയപ്പെട്ടതില്‍ സന്തോഷം..വീണ്ടും കാണാം.
:-)
-പാര്‍വതി.
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍, കൂടെ അടിപൊളി വിവരണവും! മേമ്പൊടിയായി ഞാനേറ്റവും ഇഷ്ടപ്പെടുന്ന പാട്ടുകളിലൊന്ന്! ഈ വര്‍ഷം എനിക്കാദ്യമായ് കിട്ടിയ ഓണസമ്മാനമാണ് ഈ പോസ്റ്റ്.
നന്ദി.
നല്ല വിവരണം.അടുത്ത ലീവിന് എന്തായാലും പോയി കാണണം
വളരെ നന്ദി. ഒത്തിരി നാളു കൂടി ഇഷ്ടപ്പെട്ട ഈ ഗാനം കാണാനും കേള്‍ക്കാനും സാധിച്ചു. ഓണാശംസകള്‍!!:)
താങ്ക്സ്.. എന്തെന്നാല്‍ പത്താം ക്ലാസ്സ് അവസാന പരീക്ഷയുടെ തയ്യാറെടുപ്പിനിടയില്‍ കീര്‍ത്തി ടാക്കീസ്സില്‍നിന്നും കാറ്റിലൊഴുകിയെത്തിയിരുന്ന 'ധ്വനി'യിലെ പാട്ടുകള്‍... വീണ്ടുമെന്നില്‍ കുളിരണിയിച്ചു. പിന്നെയെന്റെയന്നത്തെ കൂട്ടുകാരിയുടെ ഓര്‍മ്മകളെന്നിലെ സിരകളെയുണര്‍ത്തി...
ദേ,ഒരു മഞ്ഞക്കിളി പറന്നുയരാനായി ചിറകടിക്കുന്നുണ്ടേ
പുതിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് നന്ദി.
പുതിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് നന്ദി.
on blogger since september 2009.. but the posts and comments in september 2006...
something fishy..dear old blogger :)
പ്രിയ അനോണി സുഹൃത്തെ,
യാഹൂ ഐ.ഡി ഉപയോഗിച്ച് 2006-ല്‍ നിര്‍മ്മിച്ചതായിരുന്നു ഈ ബ്ലോഗ്. കുറെക്കാലം കഴിഞ്ഞ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ജീമെയില്‍ ലോഗിനിലേക്ക് മാറണം എന്ന് പറഞ്ഞു. അങ്ങിനെയാണ് ആ പൊരുത്തക്കേടുണ്ടായത്.
പഴയകാല ബ്ലോഗര്‍മാര്‍ ഇപ്പോള്‍ അധികം എഴുതുന്നില്ലെന്ന് തോന്നുന്നു? വക്കാരിയൊക്കെ എവിടെപ്പോയി?
ഇവിടം സന്ദര്‍ശിച്ച ഏവര്‍ക്കും നന്ദി.
ഒരു പഴയ ബ്ലോഗന്‍
സസ്‌നേഹം
http://sasneham.blogspot.com/
യാസിര്‍ കുറ്റ്യാടി
-----------
Anonymous said...
on blogger since september 2009.. but the posts and comments in september 2006...
something fishy..dear old blogger :)
October 01, 2009 10:32 AM
Post a Comment
<< Home