കുറ്റ്യാടിയിലേക്കു സ്വാഗതം...

നമ്മുടെ നിലനില്‍പ്പിന് പ്രകൃതിയെ സംരക്ഷിക്കുക.
കുറ്റ്യാടി; ഹരിതഭംഗിയില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു താഴ്‌വാരം. വടകര, വയനാട്, തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വഴികള്‍ ഈ താഴ്‌വാരത്ത് ഒരു നാല്‍ക്കവല തീര്‍ക്കുന്നു. കോഴിക്കോട്ട് ടൗണില്‍ നിന്നും 50 കിലോമീറ്റര്‍ അകന്ന്..., വടകര നിന്നും 30 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പഞ്ചായത്ത്. എന്റെ നാട്ടിലേക്കു പ്രവേശിക്കുമ്പോള്‍ നിങ്ങളെ വരവേല്‍ക്കുന്നത് "നമ്മുടെ നിലനില്‍പ്പിന് പ്രകൃതിയെ സംരക്ഷിക്കുക" എന്ന കേരള വനം വകുപ്പ് കുറ്റ്യാടി റെയിഞ്ചിന്റെ സന്ദേശമാവും.
ഒരുപാട് ചരിത്രങ്ങള്‍ പറയാനുണ്ട് എന്റെ നാടിന്. ടിപ്പു സുല്‍ത്താന്റെ പടയോട്ടവും പഴശ്ശി രാജ കോട്ടയ്ക്കായി കുറ്റിയടിച്ചതും തുടങ്ങി 76 കളില്‍ നടന്ന നെക്സലൈറ്റ് ആക്രമണം, കേരള ജനതയുടെയും ഒരച്ഛന്റെയും മരിക്കാത്ത ഓര്‍മ്മകളായ അടിയന്തിരാവസ്ഥാ കാലത്തെ കക്കയം ക്യാമ്പ്; ചരിത്രം വിറങ്ങലിച്ചു നിന്ന ദിന രാത്രങ്ങള്‍...
ചരിത്രമുറങ്ങുന്ന ആ നാട്ടുവഴികളിലൂടെ ഒരു യാത്രയാവാം ഇനി വരും നാളുകളില്‍...
19 Comments:
സസ്നേഹത്തിനു സുസ്വാഗതം...
ചരിത്രമുറങ്ങുന്ന ആ നാട്ടുവഴികളിലൂടെയുള്ള യാത്രകള്‍ക്കായി കാത്തിരിക്കുന്നു...
ഹൃദ്യമായ സ്വാഗതം..അവിടുത്തെ ചിത്രങ്ങളും കഥകലും പോരട്ടെ..
സ്വാഗതം
സസ്നേഹം.
- സ്നേഹിതന്‍.
സുസ്വാഗതം!!!
സസ്നേഹത്തിന്ന് സ്നേഹത്തോടെ സ്വാഗതം.
കുറ്റ്യാടി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ടിപ്പുവിന്റെ വാളുടന്‍ പുറത്തെടുക്കുക
കുറ്റിയാടി എന്നു കേള്‍ക്കുമ്പോള്‍ എന്റെ അമ്മാവന്‍ അവിടെയുള്ള അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ ജോലി ചെയ്യുന്ന സമയം ഓര്‍മ്മ വരുന്നു.അന്നീ സ്ഥലത്തെ കുറ്റി ആടുന്ന സ്ഥലമെന്ന് പറഞ്ഞ് അമ്മാവനെ കളിയാക്കുമായിരുന്നു.പക്ഷേ കളിയാക്കുമ്പോളൊക്കെ അമ്മാവന്‍ പറയും വളരെ പ്രകൃതിരമണീയമായ ആ സ്ഥലം നീ ഒന്നു കാണേണ്ടതാണെന്ന്.ആ ആഗ്രഹം ഇതു വരെ സാധിച്ചിട്ടില്ല.ഇപ്പോളിതാ ആ സ്ഥലത്ത് നിന്നുമൊരാള്‍ സസ്നേഹത്തോടെ വരൂ കാട്ടിത്തരാമെന്നു പറയുന്നു.ആ കവാടം തന്നെ ഇഷ്ടപ്പെട്ടു.ഇനി അതിന്റെ ബാക്കി കഥകളും ചിത്രങ്ങളും തുടര്‍ന്നു പ്രതീക്ഷിക്കുന്നു സസ്നേഹമേ.ബൂലോകത്തിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.
സ്വാഗതം
'ചരിത്ര സംഭവങ്ങള്‍ ഉറങ്ങിക്കിടക്കുന്ന എന്റെ നാട്ടിലൂടെ ഒരു യാത്രയാവാം'
ഓ ക്കെ. ഞാന്‍ റെഡി. തകര്‍ക്കല്‍ ആരംഭിച്ചാലും.
ആശംസകള്‍.
സസ്നേഹം ..
സസ്‌നേഹം സ്വാഗതം സോദരാ... സ്വാഗതം... പോരട്ടെ പോസ്‌റ്റുകള്‍
ചരിത്രമുറങ്ങുന്ന ആ നാട്ടുവഴികളിലൂടെയുള്ള യാത്രകള്‍ക്കായി കാത്തിരിക്കുന്നു... ഈ ഞാനും
"പിന്നെ നമ്മള്‍ നമ്മുടെ നിലനില്‍പ്പിന് പ്രകൃതിയെ സംരക്ഷിക്കും "എന്ന പ്രതീക്ഷയും
Thank u for introducing kuttiady to the world. Expect more storiesand histories of Kuttiady, that's my native place. i love kuttiady, the people of kuttiady and the culture of kuttiady. Don't allow it to contaminate. Let us work together for its development !!!!
ഈ ഹൃദ്യമായ വരവേല്‍പ്പിന് നന്ദി...
ചരിത്രമുറങ്ങുന്ന ആ നാട്ടുവഴികളിലൂടെയുള്ള യാത്രകള്‍ക്കായി തയ്യാറാവുക...
സസ്നേഹം
http://sasneham.blogspot.com
Wonderful idea,
Whoever shown their great work and effort behind this is highly appreciable. as a kuttiadian my thanks. I will be happier if i can express my feelings and opinions through this blog in our own language. thanks again and keep it up.
Anwar Malandy (ks)
Excellent, Your Excellency!!
എങ്ങിനെയോ ഈ പേജിലെത്തി. അസ്സല്ലായിട്ടുണ്‍ട്
ENTHA PRAYA ASSALAYITTUNDU KUTIADY SNEHIKKUNNAVARKKU NANNI
ഞാന്‍ കുറച്ചുനാളായി ബ്ലോഗില്‍ എത്തിപ്പെട്ടിട്ട്...
സസ്നേഹം ഇപ്പൊ എവിടെയാ? കാണാന്‍ കിട്ടുന്നില്ലല്ലോ.. ബ്ലോഗൊക്കെ പൂട്ടിയോ?
nice blog shujaz bhai
superrrrrrrrr
Post a Comment
<< Home